4.3.21

Theft in Mridanga Saileswari Temple | Maravil Thirivil 12 Sep 2017


ചരിത്ര രേഖകളുടെ പിന്‍ബലമില്ലെങ്കിലും ക്ഷേത്രത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കോട്ടയം രാജാക്കന്മാരുടെ പരദേവതാ സ്ഥാനമായാണ് ക്ഷേത്രത്തിനെ കരുതിപ്പോന്നിരുന്നത്. പഴശ്ശിരാജാ യുദ്ധത്തിനു പുറപ്പെടും മുന്‍പ് ഇവിടെയെത്തി ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായും വിശ്വാസങ്ങളുണ്ട്. പോര്‍ക്കലി ഗുഹാ ക്ഷേത്രം ഇന്നത്തെ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായിരുന്നു പോര്‍ക്കലി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. യഥാര്‍ഥത്തിലെ ആ ഗുഹാ ക്ഷേത്രം ഇന്നില്ല. ടിപ്പു സുല്‍ത്താന്റെയും തുടര്‍ന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അക്രമണങ്ങളില്‍ കോട്ടയം രാജവംശം പരാജയപ്പെട്ടപ്പോല്‍ ക്ഷേത്രങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. പലതവണ ആരാലും തിരിഞ്ഞു നോക്കാനില്ലാതായ ക്ഷേത്രത്തിലെ പൂജകള്‍ക്കു പോലും പലലതവണ മുടക്കം വന്നു. 1907-ൽ മദ്രാസ് സർക്കാർ ഏറ്റെടുത്ത ഈ ക്ഷേത്രം പിന്നീട് എച്ച്.ആർ.&സി.ഇ.യുടെ നിയന്ത്രണത്തിലായി. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ നിയന്ത്രണത്തിലായി. പിന്നീട് നാളുകള്‍ കഴിഞ്ഞാണ് ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ പ്രൗഢി വീണ്ടെടുത്തത്. അത്ഭുത വിഗ്രഹം‌ മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അത്ഭുതങ്ങളെക്കുറിച്ച് ഒരു ചാനല്‍ പരിപാടിയില് പറഞ്ഞിരുന്നു. അദ്ദേഹം കണ്ണൂര്‍ ജില്ലാ സൂപ്രണ്ടായിരുന്ന കാലത്ത് ക്ഷേത്രത്തില്‍ നന്ന മോഷണങ്ങളും അതിന്റെ തുടര്‍ക്കഥകളുമായിരുന്നു അത്. ക്ഷേത്രത്തിലെ വിഗ്രഹം മൂന്ന് തവണ മോഷ്ടിക്കപ്പെട്ടെങ്കിലും വിഗ്രഹം ക്ഷേത്രത്തിലേക്ക് തന്നെ തിരികെയെത്തി‌യ സംഭവമായിരുന്നു മുൻ ഡി ജി ‌പി വിവരിച്ചത്. കഥയിങ്ങനെ പാലക്കാട് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആദ്യ തവണ മോഷണ നടന്നതിന് ശേഷം വിഗ്രഹം തിരികെ ലഭി‌ച്ചത്. മുഴക്കുന്ന് ദേവി ക്ഷേത്രത്തിലെ ‌വിഗ്രഹമാണ് ഇതെന്ന കത്തും വിഗ്രഹത്തിന് ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് 300 മീറ്റർ മാറിയാണ് ‌രണ്ടാമത്തെ തവണ മോഷണം നടന്നതിന് ശേഷം വിഗ്രഹം ലഭിച്ചത്. മൂന്നാം തവണ വയനാട്ടിൽ നിന്നാണ് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം മറ്റൊരു മോഷണക്കേസിൽ ചില കള്ളന്മാരെ പിടികൂടിയപ്പോളാണ് വിഗ്രഹത്തിന്റെ ശക്തിയേക്കുറിച്ച് പൊലീസിന് മനസിലാകുന്നത്. ഈ വിഗ്രഹം മോഷ്ടി‌‌ച്ച് കഴിഞ്ഞാൽ കള്ളന്മാരുടെ സമനില തെറ്റും. പിന്നെ അവർക്ക് എങ്ങോട്ട് പോകണമെന്ന് മനസിലാവാതെ വരും. മാത്രമല്ല ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അറിയാതെ മലമൂത്ര വിസർജനവും നടത്തും. അതോടെ കള്ളന്മാർ വിഗ്രഹം ഉപേക്ഷിച്ച് പോകുകയാണ് പ‌തിവ്. ഇതോടെ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി. അസാധ്യകാര്യങ്ങള്‍ക്ക് എത്രവലിയ അസാധ്യ കാര്യമായാലും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ - ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ എന്നാണ് ക്ഷേത്ര ചരിത്രം പറയുന്നത്.

Read more at: https://malayalam.nativeplanet.com/travel-guide/interesting-and-unknown-facts-about-mridanga-saileswari-temple-in-kannur/articlecontent-pf47689-004881.html?ref_medium=Desktop&ref_source=NP-ML&ref_campaign=Deep-Links

No comments:

Post a Comment